സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ച് 2,112.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 486.9 കോടി രൂപയായിരുന്നു ലാഭം. പ്രവർത്തന വരുമാനം 29,942.5 കോടി രൂപ. മുൻവർഷം ഇത് 20,550.9 കോടി. രണ്ടാം പാദത്തിൽ 5,17,395 വാഹനങ്ങൾ വിൽക്കുകയും ചെയ്തു. ഇത്രയും കൂടുതൽ ത്രൈമാസ വിൽപന ഇതാദ്യമാണ്. ആഭ്യന്തര വിപണിയിൽ 4,54,200 യൂണിറ്റുകൾ വിറ്റു. 63,195 എണ്ണം കയറ്റുമതി ചെയ്തു. ഇലക്ട്രോണിക് ഭാഗങ്ങളുടെ ക്ഷാമം കാരണം ഉൽപാദനത്തിൽ 35000 യൂണിറ്റിന്റെ കുറവുണ്ടായെന്ന് മാരുതി അറിയിച്ചു.