മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ കലക്‌ഷനും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന.
ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ കലക്‌ഷനുമാണ് പുറത്തുവിട്ടിരിക്കുന്നത്. 30 കോടി മുടക്കിയ ടൊവിനോ തോമസ് ചിത്രമായ ‘ഐഡന്റിറ്റി’യുടെ തിയറ്റർ കലക്‌ഷൻ (കേരള) വെറും മൂന്നര കോടി രൂപയാണ്. ഇന്ദ്രന്‍സ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തി, രണ്ടര കോടി ബജറ്റിൽ ഒരുക്കിയ ‘ഒരുമ്പെട്ടവൻ’ നേടിയത് മൂന്ന് ലക്ഷം രൂപ. 28 സിനിമകളിൽ ഹിറ്റായെന്ന് സംഘടന പറയുന്ന ഒരേയൊരു സിനിമ ആസിഫ് അലി–ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ ‘രേഖാചിത്രം’ മാത്രമാണ്.
ഏകദേശം എട്ടര കോടിയായിരുന്നു ‘രേഖാചിത്ര’ത്തിന്റെ ബജറ്റ്. കേരളത്തിലെ തിയറ്ററുകളിൽ നിന്നും പന്ത്രണ്ടര കോടി കലക്‌ഷൻ ചിത്രത്തിനു ലഭിക്കുകയുണ്ടായി. മമ്മൂട്ടി ചിത്രമായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’, ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’, വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ എന്നീ സിനിമകൾ തിയറ്റർ കലക്‌ഷൻ കൂടാതെ മറ്റ് ബിസിനിസുകളിൽ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു.
സിനിമകളിലെ ബജറ്റിന്റെ അറുപത് ശതമാനത്തോളം തുക, താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്. ജനുവരിയിൽ മാത്രം 28 മലയാള സിനിമകളും ഒരു റി റിലീസ് (ആവനാഴി) സിനിമയും 12 അന്യഭാഷ സിനിമകളും കേരളത്തിൽ റിലീസ് ചെയ്യുകയുണ്ടായി. ഇതിൽ നിന്നും മാത്രമുണ്ടായ നഷ്ടം 110 കോടിയാണ്.
സിനിമകളുടെ പേരും ബജറ്റും കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ഇവ നേടിയ കലക്‌ഷൻ വിവരങ്ങളും താഴെ കൊടുക്കുന്നു
1. കമ്യുണിസ്റ്റ് പച്ച, ബജറ്റ്: 2 കോടി, കലക്‌ഷൻ: 1,25,000
2. ഐഡി ദ് ഫേക്ക്, ബജറ്റ്: 2 കോടി 47 ലക്ഷം, കലക്‌ഷൻ: 1,50,000
3. ഐഡന്റിറ്റി, ബജറ്റ്: 30 കോടി കലക്‌ഷൻ: മൂന്നര കോടി
4. ദ് മലബാർ ടെയ്ൽസ്, ബജറ്റ്: 50 ലക്ഷം, കലക്‌ഷൻ: 2,50,000
5. ഒരുമ്പെട്ടവൻ, ബജറ്റ്: 2.5 കോടി, കലക്‌ഷൻ: മൂന്ന് ലക്ഷം
6. രേഖാചിത്രം, ബജറ്റ്: 8.56 കോടി, കലക്‌ഷൻ: 12.5 കോടി
7. എന്ന് സ്വന്തം പുണ്യാളൻ, ബജറ്റ് 8.7 കോടി, കലക്‌ഷൻ: 1 കോടി 20 ലക്ഷം
8. പ്രാവിൻകൂട് ഷാപ്പ്, ബജറ്റ്: 18 കോടി, കലക്‌ഷൻ: 4കോടി
9.ആദച്ചായി, ബജറ്റ്:50 ലക്ഷം, കലക്‌ഷൻ: ലഭ്യമല്ല
10. ഓഫ് റോഡ്. ബജറ്റ്: 1 കോടി, കലക്‌ഷന്‍: 63,000
11. 1098, ബജറ്റ്:40 ലക്ഷം, കലക്‌ഷൻ: ലഭ്യമല്ല
12. ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, ബജറ്റ്: 19 കോടി, കലക്‌ഷൻ: 4.25 കോടി