മലയാളി നിർമിച്ച ഡെലിവറി ആപ് ‘ലൈലോ’ പരീക്ഷണം ആരംഭിച്ചു. വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ വി കൺസോളിന്റെ സ്രഷ്ടാക്കളായ ചേർത്തല ആസ്ഥാനമായ ടെക്ജൻഷ്യയാണു ലൈലോ (ലൈവ് ലോക്കൽ) വികസിപ്പിച്ചത്.
നിലവിൽ ഫുഡ് ഡെലിവറിയാണ് ആപ്പിൽ ഉള്ളതെങ്കിലും ഭാവിയിൽ മീൻ, ഇറച്ചി, പച്ചക്കറി, കുടുംബശ്രീ ഉൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാകും. ടെക്ജൻഷ്യ 2016ൽ വിയറ്റ്നാമിലെ ഒരു ബാങ്കിനു വേണ്ടി അവിടത്തെ ചെറുകിട വ്യാപാരികൾക്കായി നിർമിച്ച സോഫ്റ്റ്‌വെയറാണ് ലൈലോയ്ക്ക് അടിസ്ഥാനം. തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ച മുൻപ് പ്രവർത്തനം ആരംഭിച്ചു. ഇന്നലെ ആലപ്പുഴയിലും സമീപ പഞ്ചായത്തുകളിലും തുടങ്ങി