മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘കത്തനാർ’ന് പായ്ക്ക് അപ്പ്

ജയസൂര്യ ചിത്രം ‘കത്തനാർ’ ഒന്നര വർഷത്തെ നീണ്ട ചിത്രീകരണത്തിനാണ് ഇതോടെ സമാപനമായത്. ‘കത്തനാർ’ അതിന്റെ പരമാവധി മികവിൽ പ്രേക്ഷകര്‍ക്കു എത്തിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് പായ്ക്ക് അപ്പ് ചിത്രം പങ്കുവച്ച് ജയസൂര്യ പറഞ്ഞു.കത്തനാർ അതിന്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാകരുത് എന്ന് വാശി പിടിച്ച നിർമാതാവ് ആദരണീയനായ ഗോകുലം ഗോപാലേട്ടൻ, അത് യഥാർഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രിയ സഹോദരൻ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിന്റെ അഭിമാനം റോജിൻ തോമസ്. കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്കുവയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ്, ദൃശ്യ വിസ്മയം തീർത്ത നീൽ ഡി കുഞ്ഞ. ഇനിയും ഒട്ടേറെ മുഖങ്ങൾ…വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ എല്ലാവർക്കുംനന്ദി.

അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരിൽ അണിനിരക്കുന്നത്.

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ബൈജു ​ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

മുപ്പത്തിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2025ൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *