കോക്ക കോള ഇന്ത്യ മദ്യോൽപാദനത്തിലേക്കു കടക്കുന്നു. ‘ലെമൺ ഡൗ’ എന്ന ആൽക്കഹോളിക് റെഡി ടു ഡ്രിങ്ക് ആയിരിക്കും ആദ്യം വിപണിയിലെത്തുക.
ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങി. 250 എംഎലിന് 230 രൂപയായിരിക്കും. ഉൽപാദനവും വിതരണവും പ്രത്യേക ശൃംഖല വഴിയാകും. 2018ൽ ജപ്പാനിലാണ് ‘ലെമൺ ഡൗ’ ആദ്യമായി അവതരിപ്പിച്ചത്. ജാപ്പനീസ് മദ്യമായ ഷോഷുവും നാരങ്ങയുടെ ഫ്ലേവറും ചേർത്തതാണ് ലെമൺ ഡൗ. ചൈന അടക്കമുള്ള രാജ്യങ്ങളിൽ വിപണിയിലുണ്ട്.