കേരളത്തിലെ തിയറ്ററുകളിൽ ‘ഭ്രമയുഗം’ രണ്ടാദിനം വാരിയത് 2.45 കോടി. ഇതോടെ രണ്ട് ദിവസം കൊണ്ട് കേരളത്തിലെ മാത്രം കലക്‌ഷന്‍ അഞ്ച് കോടി പിന്നിട്ടു. ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. അതേസമയം ആഗോളതലത്തിൽ ചിത്രത്തിനു ഇതുവരെ നേടാനായത് 15 കോടിയാണെന്നും റിപ്പോർട്ടുണ്ട്. ജിസിസിയിൽ 750ലധികം ഷോകളാണ് മൂന്നാം ദിവസം വർധിപ്പിച്ചിരിക്കുന്നത്. കമേഴ്സ്യൽ സിനിമ അല്ലാതിരുന്നിട്ടു കൂടി ‘ഭ്രമയുഗ’ത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതാണ് കലക്‌ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.നിനിർമാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്കനുസരിച്ച് കേരളമൊട്ടുക്ക് നൂറിലധികം അധിക പ്രദര്‍ശനങ്ങളാണ് ഭ്രമയുഗത്തിന് നടന്നത്