ഭക്ഷണത്തിനുള്ള ചെലവിൽ നോൺ–വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കും പഴങ്ങൾക്കും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ 23.5% തുകയാണ് മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നത്. നഗരങ്ങളിൽ ഇത് 19.8 ശതമാനവും. രണ്ടാമത് അസമാണ്, അവരുടെ ഭക്ഷണച്ചെലവിൽ 17 ശതമാനവും (നഗരം) 20 ശതമാനവുമാണ് (ഗ്രാമം) നോൺ–വെജ് ഇനങ്ങൾ. ഗ്രാമീണമേഖലയിൽ ഏറ്റവും കുറവ് ഹരിയാനയിലും (2.1%) നഗരമേഖലകളിൽ ഏറ്റവും കുറവ് രാജസ്ഥാനിലുമാണ് (2.3%).
പഴങ്ങൾ വാങ്ങാനായി കേരളത്തിലെ ഗ്രാമമേഖലകൾ 11.3% തുക നീക്കിവയ്ക്കുമ്പോൾ നഗരമേഖലകളിൽ ഇത് 12%. അതേസമയം, പച്ചക്കറി വാങ്ങുന്നതിന് ഏറ്റവും കുറവ് വിഹിതം മാറ്റിവയ്ക്കുന്ന സംസ്ഥാനവും കേരളമാണ്. ഗ്രാമം: 8.6%, നഗരം: 7.6%.