ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി, കടമത്ത് ബീച്ചുകൾക്കു കൂടി രാജ്യാന്തര അംഗീകാരമായ ‘ബ്ലൂ ഫ്ലാഗ്ഡ് ബീച്ച്’ ബഹുമതി ലഭിച്ചു. ഡെന്മാർക്കിലെ ഫൗണ്ടേഷൻ ഫോർ എൻവയേൺമെന്റ് എജ്യുക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ്ഡ് ബീച്ച് ബഹുമതി രാജ്യാന്തര തലത്തിൽ പരിസ്ഥിതി സംരക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, ജനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നൽകുന്നതാണ്. ബ്ലൂ ഫ്ലാഗ്ഡ് ബീച്ചുകൾ രാജ്യാന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നവയുമാണ്.
ഇതോടെ ഇന്ത്യയിലെ ബ്ലൂ ഫ്ലാഗ്ഡ് ബീച്ചുകളുടെ എണ്ണം 12 ആയി. കേരളത്തിലെ കാപ്പാട് ബീച്ച് ബ്ലൂ ഫ്ലാഗ്ഡ് ബീച്ചാണ്.