ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് സംസ്കരണത്തില്‍ പങ്കില്ലെന്ന് സോണ്ട ഇന്‍ഫ്രാടെക്

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ, പ്ലാസ്റ്റിക് സംസ്കരണത്തില്‍ പങ്കില്ലെന്ന് സോണ്ട ഇന്‍ഫ്രാടെക് കമ്പനി. ബയോമൈനിങും പഴയ മാലിന്യങ്ങളുടെ സംസ്കരണവും മാത്രമാണ് കരാര്‍ പ്രകാരമുള്ളത്. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണത്തില്‍ ബാധ്യതയില്ലെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ വിശദീകരണം.

സുരക്ഷാ, പരിസ്ഥിതി മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. വെള്ളം, വായു ഗുണനിലവാരം എന്നിവ പരിശോധിക്കുന്നു. മാലിന്യകൂമ്പാരത്തിൽ തീപിടിക്കാന്‍ കാരണം മാലിന്യത്തില്‍ നിന്നുള്ള മീഥേന്‍ വാതകവും കനത്ത ചൂടും ആണ്. തീ അണയ്ക്കാന്‍ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *