ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം ‘നേര്’ ബോക്സ്ഓഫിസ് കീഴടക്കുന്നു. സിനിമയുടെ ആഗോള കലക്‌ഷൻ 30 കോടി പിന്നിട്ടു കഴിഞ്ഞു.ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ റെക്കോർഡ് കലക്‌ഷനാണ് തിയറ്ററുകളിൽ നിന്നും ചിത്രം നേടിയത്. വിദേശത്തുനിന്നും സിനിമയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഉള്ള പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.