‘ബൂട്ട് ക്യാമ്പ് ഫേസ് -2’വിന് പെരുമ്പാവൂർ ജയ് ഭാരത് കോളേജിൽ തുടക്കം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അഖിലേന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ഇന്നോവേഷൻ സെല്ലും സംയുക്തമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഇന്നോവേഷൻ , ഡിസൈൻ ആൻഡ് എന്റർപ്രണർഷിപ് ബൂട്ട് ക്യാമ്പ് ഫേസ് 2വിന് പെരുമ്പാവൂർ അറക്കപ്പടി ജയ് ഭാരത് കോളേജിൽ തുടക്കമായി. ഈ മാസം 21ന് സമാപിക്കും.

വിദ്യാർത്ഥികളുടെ കഴിവുകളും സംരംഭകത്വവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.രാജ്യത്തെ 12 സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന  ബൂട്ട് ക്യാമ്പിന്റെ രണ്ടാമത്തെ എഡിഷൻ ആണ് ദക്ഷിണേന്ത്യയിൽ പെരുമ്പാവൂരിൽ നടക്കുന്നത് .

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒറീസ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ള 380 ഓളം വിദ്യാർത്ഥികളും മെൻഡർ മാരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.രാജ്യത്തെ പ്രമുഖരായ വ്യക്തികൾ നേതൃത്വം നൽകുന്ന  വിവിധ വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ , വ്യവസായികളും പ്രഫഷണലുകളും പങ്കെടുക്കുന്ന പാനൽ ചർച്ചകൾ , എക്സിബിഷനുകൾ, പ്രൊജക്റ്റ് പ്രസന്റേഷൻ തുടങ്ങിയ വ്യത്യസ്‍തങ്ങളായ പരിപാടികൾ ബൂട്ട് ക്യാമ്പന്റെ ഭാഗമായി നടക്കും.

കൊച്ചി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉത്‌ഘാടനം ചെയ്തു.ജയ് ഭാരത് ഗ്രൂപ്പ്‌ ചെയർമാൻ എ എം കരിം അധ്യക്ഷത വഹിച്ചു. നോഡൽ സെന്റർ ഹെഡും റീജിയണൽ കോൺസൾട്ടന്റുംആയസൗരബ് നിർമ്മൽ, തിരുവനന്തപുരംറീജിയണൽ നോഡൽസെന്റർ ഹെഡും മാനേജ്‌രുംആയ ഇന്ദുഗോവിന്ദ് , എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷമീർ കെ മുഹമ്മദ്‌, ജയ് ഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ എൻ നിതിഷ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എകെ സുലൈമാൻ, കോളേജ് ഡയറക്ടർ ഡോ. ടി ജി സന്തോഷ്‌ കുമാർ , പോളിടെക്നിക് പ്രിൻസിപ്പൽ ഒ വി അസ്ഹർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *