വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് പുറമേ ബിസിനസ് ടു കസ്റ്റമർ (ബിടുസി) ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു. നിലവിൽ ഇത് പൈലറ്റ് പദ്ധതി മാത്രമാണ്, നിർബന്ധമല്ല.കേരളം ഇതിനെ സ്വാഗതം ചെയ്തു. പൈലറ്റ് പദ്ധതിയിൽ ഭാഗമാകുന്നതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ താൽപര്യം പ്രകടിപ്പിച്ചു.
നിലവിൽ 5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്കാണ് ഇ–ഇൻവോയ്സ് നിർബന്ധം. 5 കോടിയിലേറെ വിറ്റുവരവുണ്ടായിട്ടും ഇ–ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല.വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പു തടയാനാണ് നീക്കം. ഇതിനായി പ്രത്യേക പോർട്ടൽ തുടങ്ങും.