ഊഹക്കച്ചവടത്തിന്റെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന ബിറ്റ് കോയിനുകൾ പുതിയ ഉയരങ്ങളിലേക്ക് . ഈ വർഷം മാത്രം ബിറ്റ് കോയിൻ 234 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്.
ബിറ്റ് കോയിനിൽ നിക്ഷേപം നടത്തണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും, ഒരു ബിറ്റ് കോയിൻ വാങ്ങാൻ തന്നെ ഇപ്പോഴത്തെ വില നിലവാരത്തിൽ 56 ലക്ഷം രൂപ നൽകേണ്ടി വരും. എന്നാൽ ഇ ടി എഫുകൾ വന്നതോടെ എത്ര ചെറിയ തുകയ്ക്ക് പോലും ബിറ്റ് കോയിൻ വാങ്ങാൻ സാധിക്കും എന്നായി. വില കൂടുതലാണ് എന്ന് പറഞ്ഞു മാറി നിന്നവരെക്കെ ഇപ്പോൾ ബിറ്റ് കോയിൻ ഇ ടി എഫ് വാങ്ങാൻ തിരക്ക് കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ ബിറ്റ് കോയിൻ ഇ ടി എഫ് വഴി ചെറുകിട നിക്ഷേപകരും ക്രിപ്റ്റോ കറൻസി വിപണിയിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ചെറിയ തുകയ്ക്കായതിനാൽ തങ്ങളുടെ കൈവശം ഉള്ള ഇ ടി എഫ് യൂണിറ്റുകൾ വിൽക്കാനും പ്രയാസമുണ്ടാകില്ല. ബിറ്റ് കോയിൻ ഇ ടി എഫിന്റെ സ്വീകാര്യത കാരണം മറ്റ് ക്രിപ്റ്റോ കറൻസികളും ഇ ടി എഫ് ഇറക്കുന്നതിനെ നിക്ഷേപകർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.തകർന്നടിഞ്ഞ ബിറ്റ് കോയിൻ ഉയർത്തെഴുന്നേറ്റതിന്റെ ക്രെഡിറ്റ് ബിറ്റ് കോയിൻ ഇ ടി എഫിനും അവകാശപ്പെട്ടതാണ്.
ബിറ്റ് കോയിനിൽ പലരും നിക്ഷേപിക്കുന്നുണ്ടെങ്കിലും മറ്റ് ക്രിപ്റ്റോ കറൻസികളിൽ അത്ര കണ്ട് നിക്ഷേപം വരുന്നില്ല.