കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി. ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. ഫോര്‍ട്ടുകൊച്ചിയിലെ എ വണ്‍, മട്ടാഞ്ചേരിയിലെ കായാസ്, മട്ടാഞ്ചേരിയിലെ സിറ്റി സ്റ്റാര്‍, കാക്കനാട് ഉള്ള ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂരിലെ മജിലിസ് എന്നീ ഹോട്ടലുകളാണ് ക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്. കായാസ് ഹോട്ടലിലെ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി. 19 സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്. 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസും നല്‍കി.
വൈപ്പിന്‍, തൃപ്പൂണിത്തുറ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ലൈസന്‍സില്ലാത്തതും പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. തൃപ്പൂണിത്തുറ വൈക്കം റോഡിലെ എസ് ആര്‍ ഫുഡ്‌സ് ഹോട്ടല്‍, തൃപ്പൂണിത്തുറയിലെ ലളിതം ഹോട്ടല്‍, മാധവ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ഭക്ഷ്യസുരക്ഷ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ നിര്‍ത്തലാക്കിയത്.