ബി​ഗ് ബോസ് 5ന് തുടക്കം, തിയതി പുറത്തുവിട്ടു

ബി​ഗ് ബോസ് സീസൺ 5ന്റെ ​ഗ്രാന്റ് ലോഞ്ചിം​ഗ് തിയതി പുറത്തുവിട്ടു. മാർച്ച് 26ന് ആണ് റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. ഇരുപത്തി ആറിന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബിഗ് ബോസിന്‍റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കും. 

ആരൊക്കെയാകും ഇത്തവണ മത്സരാർത്ഥികൾ ആയി എത്തുക എന്ന ചർച്ചകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ നിറയെ. ‘ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും’ എന്നാണ് ഇത്തവണത്തെ ബി​ഗ് ബോസിന്റെ ടാ​ഗ് ലൈൻ. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാർത്ഥികൾ എന്നാണ് വിലയിരുത്തലുകൾ.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളാകും ഇത്തവണ ബി​ഗ് ബോസിൽ മാറ്റുരയ്ക്കുക എന്ന് നേരത്തെ പുറത്തുവിട്ട പ്രമോകളിൽ നിന്നും വ്യക്തമായിരുന്നു. വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *