കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബിഎസ്‌ഐ ലംഘിച്ചുവെന്നാരോപിച്ച് മൂന്ന് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്‌നാപ്ഡീൽ എന്നിവർക്ക് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഎസ്‌ഐ) എന്നത് ചരക്കുകളുടെ നിലവാരം , അടയാളപ്പെടുത്തൽ, ഗുണനിലവാര സർട്ടിഫിക്കേഷൻ എന്നിവയുടെ ഉത്തരവാദിത്തമുള്ള ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണ്. ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കാത്ത കളിപ്പാട്ടങ്ങൾ വിൽക്കുന്നതായി ആഭ്യന്തര നിർമ്മാതാക്കളിൽ പരാതികൾ ലഭിക്കാതെ തുടർന്നാണ് റെയ്ഡുകൾ നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 44 റെയ്ഡുകൾ നടത്തി 18,600 കളിപ്പാട്ടങ്ങൾ പ്രധാന റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് പിടിച്ചെടുത്തു എന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. ബിഐഎസ് നിയമപ്രകാരമുള്ള വകുപ്പുകൾ പ്രകാരം ചില്ലറ വ്യാപാരികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തിവാരി പറഞ്ഞു