ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ

സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക‍്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് ജിയോയ്ക്ക് കേരളത്തിൽ മാത്രം 3.7 ലക്ഷം മൊബൈൽ കണക‍്ഷനുകൾ നഷ്ടമായി. എയർടെലിന് 41,200 കണക‍്ഷനുകളും വോഡഫോൺ ഐഡിയയ്ക്ക് 2.23 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

രാജ്യമാകെ മറ്റ് 3 കമ്പനികളുടെ എണ്ണത്തിൽ മൂന്നാം മാസവും കനത്ത ഇടിവു തുടരുമ്പോൾ താരിഫ് കൂട്ടാതിരുന്ന ബിഎസ്എൻഎലിന് മാത്രമാണ് എണ്ണത്തിൽ കുതിപ്പുള്ളത്.രാജ്യമാകെ കഴിഞ്ഞ 3 മാസത്തിനിടയിൽ ബിഎസ്എൻഎലിന് കൂടിയത് 63 ലക്ഷം ലക്ഷം വരിക്കാരാണ്. ഏകദേശം 2 വർഷക്കാലമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎൽ ആണ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കണക്കിൽ കുതിപ്പ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *