ബാങ്ക് ഓഫ് മഹാരാഷ്‌ട്രയ്‌ക്കു ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം

പൊതു മേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയ്‌ക്കു ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം.  മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 840 കോടി രൂപയിലെത്തിയതായി മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എ.എസ്. രാജീവ് പറഞ്ഞു. പലിശ, പലിശയേതര വരുമാനങ്ങളിലെ കുതിപ്പിൽ അറ്റാദായം 136 ശതമാനമാണു വർധിച്ചത്. ഓഹരിയൊന്നിന് 1.30 രൂപ എന്ന തോതിൽ ലാഭവിഹിതം  പ്രഖ്യാപിച്ചിട്ടുമുണ്ട്.

നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ ബാങ്ക് 1000 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിടുന്നു. വിപണി സാഹചര്യം അനുകൂലമെങ്കിൽ മറ്റൊരു 1000 കോടി കൂടി സമാഹരിക്കാൻ ഉദ്ദേശ്യമുണ്ട്. ഈ സാമ്പത്തിക വർഷം ബാങ്ക് അഞ്ചു ലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *