ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാമെന്ന് ആർ ബി ഐ

ഇ-റുപ്പി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇതര കമ്പനികൾക്കുംഇ-റുപ്പി വൗച്ചറുകൾ നൽകാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

നിലവിൽ,  ബാങ്കുകൾ വഴിയാണ് ഇ-റുപ്പി വൗച്ചറുകൾ ലഭ്യമാക്കുന്നത്. പുതിയ തീരുമാനപ്രകാരം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴിയും ഇ റുപ്പി വൗച്ചറുകൾ ലഭ്യമാകും. 2021-ലാണ് കേന്ദ്രസർക്കാരും  നാഷണൽ പേയ്മെന്റ് കോർപ്പറേഷനും ചേർന്ന് ഇ-റുപ്പി വൗച്ചറുകൾ അവതരിപ്പിച്ചത്. ഇത് വഴി രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം.

കറൻസി രഹിതമായ ഡിജിറ്റൽ വൗച്ചറുകളാണ് ഇ-റുപ്പി. ഒരു ക്യുആർ കോഡ് അല്ലെങ്കിൽ  എസ്എംഎസ് ,  പ്രീ  പെയ്ഡ് ഗിഫ്റ്റ് വൗച്ചർ എന്നിങ്ങനെ ഏതെങ്കിലും രൂപത്തിൽ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്കാണ് ഇത് ലഭിക്കുക. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ ആവശ്യമില്ലാതെ, ബന്ധപ്പെട്ട  സ്ഥലങ്ങളിൽ നൽകി റഡീം ചെയ്യാം. കോണ്ടാക്ട്‌ലെസ് ആയി ലളിതമായ രീതിയിൽ കൈമാറാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട് ഇ റുപ്പി വൗച്ചറുകൾക്ക്.

Leave a Reply

Your email address will not be published. Required fields are marked *