ബാങ്കുകൾ, എൻബിഎഫ്‍സി, ഡിജിറ്റൽ പേയ്മെന്റ് ഓപ്പറേറ്റേഴ്സ് എന്നിവയ്ക്ക് നൽകിയ പരാതിയിൽ 30 ദിവസത്തിനകം നടപടിയുണ്ടാകാതിരിക്കുകയോ പരാതി നിരസിക്കുകയോ ചെയ്താൽ ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാം. ഉപയോക്താവിനുണ്ടായ ധനനഷ്ടം പരിഗണിച്ച് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വിധിക്കാൻ ഓംബുഡ്സ്മാന് കഴിയും. ഇതിനു പുറമേ സമയനഷ്‌ടം, മാനസിക ക്ലേശം തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് ഒരു ലക്ഷം വരെയും നഷ്ടപരിഹാരം വിധിക്കാം.
cms.rbi.org.in എന്ന വെബ്സൈറ്റ് വഴിയോ [email protected] എന്ന ഇമെയിൽ വഴിയോ പരാതി അയയ്ക്കാം. Centralised Receipt and Processing Centre, Reserve Bank of India, 4th Floor, Sector 17, Chandigarh- 160017 എന്ന വിലാസത്തിലും പരാതി അയയ്ക്കാം. പരാതിയുടെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. ഏതൊക്കെ ബാങ്കുകൾ സംവിധാനത്തിന്റെ പരിധിയിൽ വരുമെന്നും വെബ്സൈറ്റിലൂടെ അറിയാം. സംശയങ്ങൾക്ക് മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ടോൾ ഫ്രീ നമ്പർ സൗകര്യമുണ്ട്. ഫോൺ: 14448 (രാവിലെ 9:45 മുതൽ വൈകിട്ട് 5:15 വരെ).