ഫോർബ്‌സ് പട്ടികയിൽ ധനികരുടെ ആദ്യ പത്തിൽ സ്ത്രീകളിൽ സാവിത്രി ജിൻഡാൽ മാത്രം

ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ ടോപ് 10 സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഏക വനിത സാവിത്രി ജിൻഡാൽ ആണ്. ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ധനികരായ പത്ത് സ്ത്രീകൾ ആരൊക്കെയാണെന്ന് പരിചയപ്പെടാം.

സാവിത്രി ജിൻഡാൽ

ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായ സാവിത്രി ജിൻഡാലിന്റെ ആസ്തി 241000 കോടി രൂപയാണ്. അതായത് 29 ബില്യൺ ഡോളർ. രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികയാണ് സാവിത്രി ജിൻഡാൽ. സാവിത്രി ജിൻഡാലിന്റെ പരേതനായ ഭർത്താവ് ഒപി ജിൻഡാൽ സ്ഥാപിച്ചതാണ് ഒപി ജിൻഡാൽ ഗ്രൂപ്പ്.

രോഹിഖ സൈറസ് മിസ്ത്രി.

അന്തരിച്ച വ്യവസായി പല്ലോൻജി മിസ്ത്രിയുടെ ഇളയ മകൻ പരേതനായ സൈറസ് മിസ്ത്രിയുടെ ഭാര്യയാണ് രോഹിഖ സൈറസ് മിസ്ത്രി. ടാറ്റ കമ്പനിയുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിലെ 18.4% ഓഹരിയാണ് കുടുംബത്തിന്റെ ഏറ്റവും വലിയ ആസ്തി. രോഹിഖ സൈറസ് മിസ്ത്രിയുടെ ആസ്തി 8 .2 ബില്യൺ ഡോളറാണ് അതായത് 68000 കോടി രൂപ

രേഖ ജുൻജുൻവാല

മൂന്നാം സ്ഥാനത്ത് രേഖ ജുൻജുൻവാലയാണ്. ൭.6 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി.

ലീന തിവാരി

യുഎസ്‌വി ഫാർമയുടെ തലപ്പത്തിരിക്കുന്ന ലീന തിവാരിയുടെ ആസ്തി ൪.8 ബില്യൺ ഡോളറാണ്.

ഫാൽഗുനി നയ്യാർ

നൈക ഫൗണ്ടറും സിഇഒയുമായ ഫാൽഗുനി നയ്യാർ ആണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. സ്വന്തം അധ്വാനം കൊണ്ട് അതി സമ്പന്നയായ, ഏറ്റവും കൂടുതൽ ആസ്തിയുള്ള സ്ത്രീയും ഇവരാണ്. 24000 കോടി രൂപയാണ് ഇവരുടെ ആസ്തി

Leave a Reply

Your email address will not be published. Required fields are marked *