ഫെഡറൽ ബാങ്കിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് ഫെഡ്ഫിന അപേക്ഷ സമർപ്പിച്ചത്. 750 കോടി രൂപ ഓഹരികളിലൂടെ സമാഹരിക്കുകയാണു ലക്ഷ്യം. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള 7.03 കോടി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിറ്റഴിക്കും.