തായ്ലൻഡിലെ പ്രധാന ടൂറിസം കേന്ദ്രമായ ഫുക്കറ്റിലേക്ക് കൊച്ചിയിൽ നിന്ന് തായ് എയർ ഏഷ്യ നേരിട്ടുള്ള വിമാന സർവീസ് ഏപ്രിലിൽ ആരംഭിക്കും.
തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് ഫുക്കെറ്റ്.ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസുകൾ ആണ് ഉണ്ടാവുക. എയർബസിന്റെ എ 320 വിമാനങ്ങളാണ് സർവീസ് നടത്തുക. ബുക്കിങ് ഉടനെ ആരംഭിക്കും.