ഒന്നിൽ കൂടുതൽ റെഗുലേറ്ററി സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന ഫിൻടെക് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സുഗമമായ നടത്തിപ്പിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശങ്ങൾ
ഒന്നിൽ കൂടുതൽ സാമ്പത്തിക റെഗുലേറ്ററി( financial sector regulator) സ്ഥാപനങ്ങളുടെ നിയന്ത്രണം ആവശ്യമായ ഉൽപന്നങ്ങൾ/ സേവനങ്ങൾ ഫിൻടെക്ക്(fintech) ലോകത്ത് സാധാരണമാണ്. അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഫിൻടെക്ക് പ്രസ്ഥാപനത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് പുതിയ നടപടിക്രമം പ്രഖ്യാപിച്ചത്.
Inter-Operable Regulatory Sandbox(IORS) ൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെപ്പറയുന്ന ഏതെങ്കിലും ഒരു റെഗുലേറ്ററി സ്ഥാപനത്തിൻറെ യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാൻ കഴിയുന്നതാണ്. ബന്ധപ്പെട്ട സ്ഥാപനങ്ങൾ അപേക്ഷയും അനുബന്ധ രേഖകളും നൽകിയാൽ മാത്രമാണ് IORS പ്രക്രിയയിൽ പങ്കെടുക്കാനും ബന്ധപ്പെട്ട ഹൈബ്രിഡ്(Hybrid) ഉൽപ്പന്നങ്ങൾ/ സേവനങ്ങൾ ഇന്ത്യൻ വിപണിയിൽ ഇറക്കുവാനും സാധിക്കുന്നത്.
1, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)
2, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)
3, IRDAI
4, IFSCA
5, PFRDA
മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ നിങ്ങളുടെ ഉൽപ്പന്നം/ സേവനം എന്നതിൻറെ സ്വഭാവമനുസരിച്ച് ‘ Principal Regulator/ Associate Regulator ‘എന്ന നാമത്തിൽ അറിയപ്പെടുന്നു.
ഉദാഹരണത്തിന് നിങ്ങളുടെ ഹൈബ്രിഡ് ഉൽപ്പന്നം/ സേവനത്തിന്റെ Principal Regulator റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണെങ്കിൽ മറ്റുള്ളവ അസോസിയേറ്റ് റെഗുലേറ്റർ ആയിരിക്കും. അപേക്ഷാ ഫോറവും രേഖകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് (IORSA പങ്കെടുക്കുന്നതിനുവേണ്ടി) എല്ലാ സ്ഥാപനങ്ങളും നൽകേണ്ടത്.
ഇതിനായുള്ള ഇ-മെയ്ൽ: [email protected]
IPR ( Intellectual Property Rights) നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള പുതുമയുള്ള ഹൈബ്രിഡ് ഉൽപന്ന/ സേവനങ്ങളുടെ അധികാരപ്പെട്ട വ്യക്തികളാണ് ഇപ്രകാരം അപേക്ഷ നൽകേണ്ടത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിൻടെക് വകുപ്പാണ് IORS അനുസരിച്ചിട്ടുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള നോഡൽ പോയിൻ്റായി പ്രവർത്തിക്കുന്നത്.