പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തി

2022–2023 സാമ്പത്തിക വര്‍ഷത്തിലെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തി ഇപിഎഫ്ഒ. റിട്ടയർമെന്റ് ഫണ്ട് ബോഡിയായ  ഇപിഎഫ്ഒ ഇന്ന് നടത്തിയ യോഗത്തിലാണ് ജീവനക്കാരുടെ പിഎഫ് നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ നിരക്ക് നിശ്ചയിച്ചത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 0.5  ശതമാനം അധിക പലിശ ലഭിക്കും .നിലവിലെ പലിശ നിരക്ക്  8.1 ശതമാനമാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ അപ്പെക്‌സ് ബോഡിയായ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) ആണ് ഇന്ന് നടന്ന യോഗത്തിൽ 2022-23 ലെ ഇപിഎഫിന് 8.15 ശതമാനം പലിശ നൽകാൻ തീരുമാനിച്ചത്. സിബിടിയുടെ തീരുമാനത്തിന് ശേഷം, ഇത് ധനമന്ത്രാലയത്തിലേക്ക് അയയ്ക്കും. സർക്കാരിന്റെ അംഗീകാരത്തിന് ശേഷം മാത്രമാകും 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *