പ്രേക്ഷകര്‍ ഏറ്റെടുത്ത് അപ്രതീക്ഷിത ഹിറ്റുമായി ചിത്രം ‘ഹനുമാന്‍’

പ്രശാന്ത് വർമ്മയുടെ തേജ സജ്ജ നായകനായ മിത്തോളജി സൂപ്പര്‍ഹീറോ ചിത്രം ഹനുമാന്‍ ബോക്‌സ് ഓഫീസിൽ സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്തുകയാണ്. ആദ്യദിനത്തില്‍ പിന്നിലായിരുന്നെങ്കിലും നാലാം ദിനത്തില്‍ എത്തുമ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.മണ്‍ഡേ ടെസ്റ്റില്‍ മറ്റെല്ലാ സിനിമകളെയും പിന്തള്ളി ഹനുമാന്‍ കരുത്തറിയിച്ചു.

ഹനുമാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഹനുമാന്റെ ഹിന്ദി പതിപ്പിന്റെ ആകെ കളക്ഷൻ റെക്കോര്‍ഡുകളിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ മാത്രമായി ഹനുമാൻ ആദ്യ ആഴ്‍ച റെക്കോര്‍ഡ് നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെള്ളിയാഴ്ച 8.05 കോടി രൂപ കളക്ഷൻ നേടിയ ചിത്രം പിന്നീട് ബോക്സ് ഓഫീസ് കളക്ഷനിൽ അത്ഭുതകരമായ നേട്ടമാണ് സ്വന്തമാക്കിയത്. ശനിയാഴ്ച 12.45 കോടിയും ഞായറാഴ്ച 16 കോടിയും നേടി. സാക്നിൽക്കിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരം ചിത്രം തിങ്കളാഴ്ച ബോക്‌സ് ഓഫീസിൽ 14.50 കോടി രൂപ കളക്ഷൻ നേടി തിങ്കളാഴ്ചത്തെ ടെസ്റ്റ് പാസായി എന്നാണ് വിവരം.

ഇതോടെ ഹനുമാന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 55.15 കോടി രൂപയായി. തിങ്കളാഴ്ചത്തെ കണക്ക് ആഗോള തലത്തിൽ 100 ​​കോടിയുടെ ഗ്രോസ് മാർക്കിലേക്ക് ഹനുമാനെ എത്തിച്ചേക്കും എന്നാണ് വിവരം. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് വലിയൊരു നേട്ടമാണ് ഇത്.

അതേ സമയം യാഷ് നായകനായ കെജിഎഫിന്റെ ആദ്യ ഭാഗത്തെ പിന്നിലാക്കിയിരിക്കുകയാണ് ഹനുമാൻ. കെജിഎഫ് ഹിന്ദിയുടെ മൂന്ന് ദിവസത്തെ കളക്ഷൻ തേജ സജജ നായകനായ ഹനുമാൻ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹനുമാന്റെ ഹിന്ദി പതിപ്പ് 6.06 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി ഞായറാഴ്‍ച നേടിയത്. ചെറിയൊരു ബജറ്റില്‍ ഒരുങ്ങിയിട്ടും 12.26 കോടി രൂപ ആകെ നേടി എന്നുമാണ് ഹനുമാന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ വാരാന്ത്യത്തിലെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *