സമീപകാലത്ത് ബാലയ്യ നായകനായി എത്തിയ ചിത്രങ്ങള്‍ വൻഹിറ്റായതോടെ നന്ദമൂരി ബാലകൃഷ്‍ണ നായകനാകുന്ന പുതിയ ചിത്രം ഭഗവന്ത് കേസരിയിലും ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. സംവിധായകൻ അനില്‍ രവിപുഡിയുടെ പുതിയ ചിത്രത്തില്‍ നന്ദമുരി ബാലകൃഷ്ണൻ നായകനായി എത്തുമ്പോള്‍ ഭഗവന്ത് കേസരിയുടെ പ്രീ റിലീസ് ബിസിനസ് കണക്കുകള്‍ വിജയ പ്രതീക്ഷകള്‍ നല്‍കുന്നതുമാണ്.
അഖണ്ഡയ്ക്കും വീര സിംഹ റെഡ്ഡിക്കും ശേഷം ഭഗവന്ത് കേസരിയും ബാലയ്യയുടേതായി വൻ ഹിറ്റാകും എന്നാണ് പ്രീ റിലീസ് ബിസിനസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 59.25 കോടി ഭഗവന്ത് കേസരി നേടിയിരിക്കുകയാണ്. വിദേശത്ത് നേടിയത് ആറ് കോടിയാണ്. ഇന്ത്യയുടെ മറ്റിടങ്ങളില്‍ നിന്നായി 4.5 കോടിയും നേടിയപ്പോള്‍ ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ പ്രീ റിലീസ് ബിസിനസ് 69.75 കോടി ആയിരിക്കുകയാണ്.