പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ

പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) ഈയാഴ്ച അണിനിരക്കുന്നത് 10 കമ്പനികൾ. കഴിഞ്ഞദിവസങ്ങളിലായി ഐപിഒ നടത്തിയ 11 കമ്പനികളുടെ ലിസ്റ്റിങ്ങും (ഓഹരി വിപണിയിലെ വ്യാപാരത്തുടക്കം) ഈയാഴ്ച നടക്കും.

അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ്, വ്രജ് അയൺ ആൻഡ് സ്റ്റീൽ, ശിവാലിക് പവർ കൺട്രോൾ, സിൽവൻ പ്ലൈബോർഡ്, മാസൺ ഇൻഫ്രാടെക്, വിസാമൻ ഗ്ലോബൽ സെയിൽസ്, അകികോ ഗ്ലോബൽ സർവീസസ്, ഡിവൈൻ പവർ എനർജി, പെട്രോ കാർബൺ ആൻഡ് കെമിക്കൽസ്, ഡൈൻസ്റ്റെൻ ടെക് എന്നിവയുടെ ഐപിഒയ്ക്കാണ് ഈവാരം തുടക്കമാകുന്നത്. ഇതിൽ ഭൂരിഭാഗവും എസ്എംഇ (സ്മോൾ ആൻഡ് മീഡിയം എന്‍റർപ്രൈസസ്) വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *