പ്രവാസികള്‍ ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ;നിർമ്മല സീതാരാമൻ

2022ല്‍ രാജ്യത്തേക്ക് എത്തിയ പ്രവാസി പണത്തിൽ 12 ശതമാനം വർദ്ധനയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രവാസി ഇന്ത്യക്കാർ 2022ല്‍ രാജ്യത്തേക്ക് അയച്ചത് 100 ബില്യണ്‍ ഡോളര്‍ അഥവാ 8,17,915 കോടി രൂപയാണ്. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് ധനമന്ത്രി കണക്കുകൾ വ്യക്തമാക്കിയത്. 

ഇന്ത്യയുടെ അംബാസഡർമാരാണ് പ്രവാസികളെന്നും ഇന്ത്യൻ ഉത്പന്നങ്ങളും സേവങ്ങളും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തങ്ങളുടെ കഴിവുകൾ സംഭാവന ചെയ്യാനും ഇന്ത്യയിലെ ചെറുകിട-വൻകിട ബിസിനസുകാരുമായി പങ്കാളികളാകാനും പ്രവാസി ഇന്ത്യക്കാരോട് ധനമന്ത്രി ആവശ്യപ്പെട്ടു. കോവിഡിന് ശേഷം ഇന്ത്യക്കാർ വിദേശത്തേക്ക് മടങ്ങില്ലെന്ന് എല്ലാവരും കരുതി. എന്നാൽ അവർ തിരിച്ചുപോയി എന്ന് മാത്രമല്ല, ഒരു വർഷത്തിനുള്ളിൽ പണമയയ്ക്കൽ  12 ശതമാനം വർദ്ധിച്ചു എന്ന് ധനമന്ത്രി പറഞ്ഞു

കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച്, വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ഇന്ത്യക്ക് 100 ബില്യൺ ഡോളർ വരവുണ്ടാകുമെന്ന് പരാമർശിച്ചിരുന്നു. ലോകബാങ്ക് കണക്കുകൾ അനുസരിച്ച്, യുഎസ്, യുണൈറ്റഡ് കിംഗ്ഡം (യുകെ), സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പണമയയ്ക്കൽ 2016 മുതൽ 2021 മുതൽ വരെയുള്ള കാലയളവിൽ 26 ൽ നിന്ന് 36 ശതമാനമായി ഉയർന്നു,  

Leave a Reply

Your email address will not be published. Required fields are marked *