പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാര്‍’ പ്രഭാസിന് നിര്‍ണായകമാണ്.
പ്രഭാസ് നായകനാകുന്ന ‘സലാര്‍’ എന്ന ചിത്രം ഐമാക്സിലും റിലീസ് ചെയ്യുമെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അപ്‍ഡേറ്റ്. ഐമാക്സ് ഫോര്‍മാറ്റ് അപ്‍ഗ്രേഡ് ജോലികള്‍ ചിത്രത്തിന്റേതായി പുരോഗമിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട് ‘കെജിഎഫി’ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന ‘സലാറിന്റെ’ ടീസര്‍ ജൂലൈ ആദ്യ ആഴ്‍ചയില്‍ പുറത്തുവിടാനുമാണ് ശ്രമങ്ങള്‍.
ശ്രുതി ഹാസൻ ചിത്രത്തില്‍ നായികയാകുന്നു. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാര്‍’ നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.