പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്കെത്തി

കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ്  പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്കെത്തി. 8.5 കോടിയിലധികം കർഷകർക്കായി 17,000 കോടിയിലധികം രൂപയാണ് നൽകിയത്. യോഗ്യരായ കർഷകർക്ക് പദ്ധതിക്ക് കീഴിൽ 14-ാം ഗഡുവായി 2,000 രൂപ ലഭിക്കും

കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും ഏകജാലക സൗകര്യം ലഭ്യമാക്കുന്നതിനായി 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പിഎം കിസാൻ സ്കീമിന്റെ രജിസ്ട്രേഷൻ പ്രക്രിയയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  ഒരു കേന്ദ്രീകൃത ഹെൽപ്പ് ഡെസ്ക് അവതരിപ്പിച്ചതായി പിഎം കിസാൻ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു

പിഎം-കിസാൻ വെബ്‌സൈറ്റ് അനുസരിച്ച്, കർഷകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ ഗഡു ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള കോമൺ സർവീസ് സെന്ററുമായി (സിഎസ്‌സി) ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *