വ്യോമയാന, പ്രതിരോധ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് തമിഴ്നാട് പുതിയ നയരേഖ പുറത്തിറക്കി. തമിഴ്നാട് എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പോളിസി എന്ന രേഖ അനുസരിച്ച് 10 വർഷത്തിനുള്ളിൽ നിർദിഷ്ട നിക്ഷേപം സമാഹരിക്കുന്നതിനൊപ്പം ഒരു ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരവും സൃഷ്ടിക്കും. ഇതിനായി ലോകോത്തര നിലവാരത്തിലുള്ള വ്യവസായ അന്തരീക്ഷമൊരുക്കും.