ഡിജിറ്റൽ മീഡിയ, ഒടിടി മേഖലയിലെ ഉൾപ്പെടെ പ്രക്ഷേപണ മാനദണ്ഡ, നിയന്ത്രണ വ്യവസ്ഥകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. 1995ലെ കേബിൾ ടിവി റഗുലേഷൻ നിയമത്തിനു ഉൾപ്പെടെ പകരമാകുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ്(റഗുലേഷൻ) ബില്ലിന്റെ കരട് വാർത്താ വിതരണ മന്ത്രാലയം അവതരിപ്പിച്ചു.
പ്രക്ഷേപണ മേഖലയിലെ സ്വയം നിയന്ത്രണം ശക്തമാക്കാനുള്ള വിവിധ നിർദേശങ്ങൾ പുതിയ ബില്ലിലുണ്ട്. ഉള്ളടക്കങ്ങൾ പരിശോധിക്കാനുള്ള കണ്ടന്റ് ഇവാലുവേഷൻ കമ്മിറ്റികൾ ബ്രോഡ്കാസ്റ്റർമാർ രൂപീകരിക്കണമെന്നതാണു പ്രധാന വ്യവസ്ഥകളിലൊന്ന്. വിവിധ സാമൂഹിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ഇതിൽ അംഗങ്ങളാകണം. കമ്മിറ്റി അംഗങ്ങളുടെ എണ്ണം കേന്ദ്രം വ്യക്തമാക്കും. കമ്മിറ്റിയുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
എല്ലാ ബ്രോഡ്കാസ്റ്റിങ് കമ്പനികളും ഒരു പരാതി പരിഹാര ഓഫിസറെ നിയോഗിക്കണമെന്നും ശുപാർശ ചെയ്യുന്നു. ബ്രോഡ്കാസ്റ്റിങ് രംഗത്തെ സ്ഥാപനങ്ങൾ ചേർന്ന് സ്വയം നിയന്ത്രണത്തിനുള്ള ഒരു സംവിധാനം രൂപീകരിക്കണം തുടർന്നാകും അന്തിമ ബിൽ തയാറാക്കുക.
.