പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന.അവസരം നാളെ വരെ

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ (Coal India Ltd) ഓഹരി വില്‍പ്പന ആരംഭിച്ചു.  ജൂണ്‍ 1-2 തീയതികളിലായി ഓഫര്‍ ഫോര്‍ സെയിലിലൂടെ 1.5 ശതമാനം അഥവാ 9.24 കോടി ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനം. ആവശ്യക്കാര്‍ കൂടിയാല്‍ 1.5 ശതമാനം ഓഹരികള്‍ കൂടി അധികമായി വില്‍ക്കും. കോള്‍ ഇന്ത്യയില്‍  66.13 ശതമാനം ഓഹരി വിഹിതമാണ് കേന്ദ്രത്തിനുള്ളത്. 

ഓഹരി വില്‍പ്പനയിലൂടെ  4,162  കോടി രൂപയോളം സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. 225 രൂപയാണ് ഒഎഫ്എസില്‍ ഓഹരികളുടെ കുറഞ്ഞ വില . ഇന്നലത്തെ ക്ലോസിങ് വിലയായ 241.20 രൂപയില്‍ നിന്ന് 6.7 ശതമാനം കിഴിവിലാണ് ഫ്‌ലോര്‍ പ്രൈസ് നിശ്ചയിച്ചത്.  ഇന്ന് ചെറുകിട നിക്ഷേപകര്‍ ഒഴികെയുള്ള വിഭാഗത്തിനാണ് ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അവസരം.

നാളെ (ജൂണ്‍ 2) ചെറുകിടനിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം. ചെറുകിട നിക്ഷേപകര്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 2 ലക്ഷം രൂപയാണ്. 10 ശതമാനത്തോളം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പനയിലൂടെ 51,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *