പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ആടുജീവിതം’ ഇന്ത്യയിൽ വമ്പൻ പാൻ ഇന്ത്യൻ റിലീസ് പദ്ധതിയിടുന്നു. കേരളത്തിനു പുറത്ത് ചിത്രം വിതരണത്തിനെത്തിക്കുന്നത് അതാതു സംസ്ഥാനങ്ങളിലെ പ്രമുഖ വിതരണക്കമ്പനികളാണ്.
കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻ തന്നെ ചിത്രം വിതരണത്തിനെക്കും.തമിഴ്നാട്ടിൽ റെഡ് ജയന്റും കർണാടകയിൽ ഹോംബാലെയും തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്സും നോര്‍ത്തിൽ എഎ ഫിലിംസുമാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓവർസീസ് അവകാശം ഫാർസ് ഫിലിംസിനാണ്. ഇതാദ്യമായാകും ഒരു മലയാള സിനിമയ്ക്കു വേണ്ടി ഇത്രയേറെ കമ്പനികൾ ഒന്നിച്ചെത്തുന്നത്.
ബജറ്റ് ഇതുവരെയും വെളിപ്പെടുത്താത്ത ചിത്രം വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), അമല പോൾ, കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.