പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 50 ദിവസങ്ങള്‍ നീളുന്നതാണ് ഇത്. മറയൂരിലാണ് ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം.
പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. അരവിന്ദ് കശ്യപാണ് ചിത്രത്തിന്റ ക്യാമറ. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ ചിത്രമായ ‘കാന്താര’യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്.
ഉർവ്വശി തിയേറ്റേഴ്‍സിറെ ബാനറിൽ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ് സേനൻ നിര്‍മ്മിക്കുന്നതാണ് ‘വിലായത്ത് ബുദ്ധ’. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഇത് മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും. ‘വിലായത്ത് ബുദ്ധ’ ഒരു ത്രില്ലർ ചിത്രമായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്.