‘പുഷ്പ 2’ലാഭം സിനിമകൾക്ക് ഫണ്ടിംഗിനും കലാകാരന്മാരുടെ പെൻഷനുമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി.

അല്ലു അർജുനെ നായകനായി സുകുമാർ സംവിധാനം ചെയ്ത ഒരു ആക്ഷൻ ചിത്രമായിരുന്നു പുഷ്പ 2. രശ്മിക മന്ദാന നായികയായി അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തത്. ഇത് ബോക്സ് ഓഫീസിൽ 1800 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.

നിലവിൽ, ഈ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. അതേ സമയം പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിൽ നിന്നുള്ള ലാഭം ചെറിയ ബജറ്റ് ചിത്രങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നതിനും ഗ്രാമീണ കലാകാരന്മാരുടെ പെൻഷനായി ഉപയോഗിക്കണം എന്നാണ് തെലങ്കാന കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട പുതിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *