പുതിയ ടേം അഷ്വറൻസ് പ്ലാനുകളുമായി എൽഐസി

രണ്ട് പുതിയ ടേം അഷ്വറൻസ് പ്ലാനുകൾ അവതരിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. ന്യൂ ജീവൻ അമർ, ടെക് ടേം എന്നിവയാണ് പുതിയ പ്ലാനുകൾ. ജീവൻ അമർ, ടെക് ടേം എന്നിവ നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പ്ലാനുകളാണ്, അതായത് പോളിസി ഹോൾഡർമാർ നിശ്ചിത പ്രീമിയങ്ങൾ അടച്ച് ഉറപ്പുള്ള വരുമാനം നേടാൻ പറ്റുന്നവ. നോൺ-ലിങ്ക്ഡ് പ്ലാനുകൾ  ഓഹരി വിപണിയുമായി ബന്ധമില്ലാത്ത റിസ്ക് കുറഞ്ഞ ഉൽപ്പന്നങ്ങളാണ്.

ഒരു ഉപഭോക്താവിന് ഒറ്റ പ്രീമിയം പേയ്‌മെന്റോ സാധാരണ പ്രീമിയം പേയ്‌മെന്റോ തിരഞ്ഞെടുക്കാം. പരിമിതമായ പ്രീമിയം പേയ്‌മെന്റ് ഓപ്ഷനും എൽഐസി വാഗ്ദാനം ചെയ്യുന്നു. പുതിയ ജീവൻ അമർ പ്ലാനിന് കീഴിൽ സ്ത്രീകൾക്ക് പ്രത്യേക നിരക്കുകൾ ലഭിക്കും. സിംഗിൾ പ്രീമിയം പ്ലാൻ പ്രകാരം, ഏറ്റവും കുറഞ്ഞ പ്രീമിയം 30,000 രൂപയാണ്. സാധാരണ പ്രീമിയം പേയ്മെന്റ് ഓപ്‌ഷൻ  3,000 രൂപയാണ്. 

18  മുതൽ 65 വയസ്സുവരെയുള്ള  പൗരന്മാർക്ക് പുതിയ ജീവൻ അമർ പോളിസി വാങ്ങാം. പോളിസി കാലാവധി 10 മുതൽ 40 വര്ഷം വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *