ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാൻ രാജ്യത്തുടനീളമുള്ള നിരവധി പേർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്.
പുതിയ യൂസർ ഇന്റർഫേസ് കുറച്ച് റിസോഴ്സുകൾ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ നിങ്ങളുടെ ഫോണുകളുടെ പെർഫോമൻസ് ബൂസ്റ്റും ബാറ്ററി ലൈഫും വർദ്ധിപ്പിക്കാനാകുമെന്ന് ടെലിഗ്രാം പറഞ്ഞു. അപ്‌ഡേറ്റ് വരുന്നതോടെ പഴയ ഉപകരണങ്ങളിലും ആപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കും.പുതിയ അപ്ഡേറ്റിലൂടെ കോളുകൾ പൂർണമായും പുനർരൂപകല്പന ചെയ്തുവെന്നാണ് പറയുന്നത്.
കോളിന്റെ നിലയെ അടിസ്ഥാനമാക്കി ചലനാത്മകമായി മാറുന്ന പുതിയ ആനിമേഷനുകളും മനോഹരമായ പശ്ചാത്തലങ്ങളും ചേർക്കും. റിംഗിംഗ്, ആക്ടീവ് എന്നിവയായിരിക്കുമിത്. പുതിയ ഇന്റർഫേസിന് മുമ്പത്തേതിനേക്കാൾ സോഴ്സുകൾ ആവശ്യമാണ്. മികച്ച കോൾ നിലവാരവും ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ടെലിഗ്രാം ഐഫോൺ ഉപയോക്താക്കൾക്കായി “താനോസ് സ്നാപ്പ്” ഇഫക്ട് എന്ന പേരിൽ “വാപ്പറൈസ് ആനിമേഷൻ” പ്രഖ്യാപിച്ചത്. തടസ്സമില്ലാത്തതും കൂടുതൽ കാര്യക്ഷമവുമായ ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലുള്ള സ്റ്റോറി ഫീച്ചർ ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.ഇതിൽ സ്‌റ്റോറികൾ പോസ്‌റ്റ് ചെയ്‌തതിന് ശേഷവും അവയിൽ എഡിറ്റ് വരുത്താനാകും. സ്ക്രീനിന്റെ മുകൾഭാഗത്തായാണ് സ്റ്റോറിയുടെ വിഭാഗമുള്ളത്. നിങ്ങളുടെ ചാറ്റ് ലിസ്റ്റിന്റെയും ഫോൾഡറുകളുടെയും മുഴുവൻ ദൈർഘ്യവും നിങ്ങൾക്ക് തുടർന്നും കാണാനാകും.
ടെലിഗ്രാമിന് 800 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.