2018 ഡിസംബർ 1 മുതൽ പ്രവർത്തനമാരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചത് രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തി. രാജ്യത്തുടനീളമുള്ള എട്ട് കോടിയിലധികം കർഷകർക്ക് 18,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ ബിർസ കോളേജ് ഗ്രൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രി പണം കൈമാറിയത്. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഇന്ത്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗോത്രവർഗക്കാരുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതിനായി ‘ജനജാതിയ ഗൗരവ് ദിവസ്’ വേളയിൽ ആണ് മോദി പണം കൈമാറിയത്.