പാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ തിരഞ്ഞെടുക്കുന്നവർ ഇനി ഡിജിലോക്കർ വഴി അപ്‍ലോഡ് ചെയ്യണം. ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ, ജനനസർട്ടിഫിക്കറ്റ് അടക്കം 12 രേഖകൾ ഡിജിലോക്കർ വഴി പാസ്‍പോർട്ട് സേവ വെബ്സൈറ്റുമായി പങ്കുവയ്ക്കാം.
ഇതുസംബന്ധിച്ച് പാസ്‍പോർട്ട് ഓഫിസുകൾ അറിയിപ്പു നൽകി. മേൽവിലാസം, ജനനത്തീയതി തുടങ്ങിയവയുടെ തെളിവായി ആധാർ തിരഞ്ഞെടുക്കുന്നവർ ഓൺലൈൻ ആപ്ലിക്കേഷൻ സമയത്ത് ഡിജിലോക്കർ ഉപയോഗിച്ചില്ലെങ്കിൽ ആധാർ സ്വീകരിച്ചേക്കില്ല. ആധാർ അടക്കമുള്ള സർക്കാർ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഡിജിലോക്കർ. പരിശോധനാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണു പുതിയ തീരുമാനം. .