ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) പുതിയ ഒരു ക്ലോസ്-എന്‍ഡഡ് പോളിസി എല്‍ഐസി ധന്‍വൃദ്ധി അവതരിപ്പിച്ചു. ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് ഒപ്പം സമ്പാദ്യവം ഉറപ്പു നല്‍കുന്ന ഈ പദ്ധതിയുടെ നോണ്‍- ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, സേവിങ്‌സ്, സിംഗിള്‍ പ്രീമിയം ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാന്‍ ആണ്. ഉറപ്പുള്ള റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന എല്‍ഐസിയുടെ ഈ പുതിയ പ്ലാനില്‍ ചേരാന്‍ 2023 സെപ്റ്റംബര്‍ 30 വരെ അവസരമുണ്ട്.
എല്‍ഐസി ധന്‍വൃദ്ധി പ്ലാനില്‍ പോളിസിയുടെ തുടക്കത്തില്‍ ഒറ്റത്തവണയായാണ് പ്രീമിയം അടയ്‌ക്കേണ്ടത്. പോളിസി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഉറപ്പായുള്ള സം അഷ്വേഡ് തുക പോളിസി ഉടമയ്ക്ക് ലഭിക്കും. അതല്ല പോളിസി കാലയളവില്‍ നിര്‍ഭാഗ്യവശാല്‍ പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭ്യമാക്കും.
സിംഗിള്‍ പ്രീമിയം പോളിസി
എല്‍ഐസി ധന്‍വൃദ്ധി പ്ലാന്‍ പ്രകാരം, ഏറ്റവും കുറഞ്ഞ അടിസ്ഥാന സം അഷ്വേര്‍ഡ് തുക 1.25 ലക്ഷം രൂപയാണ്, ഇത് 5,000 രൂപയുടെ ഗുണിതങ്ങളായി ഉയര്‍ത്താനുള്ള അവസരമുണ്ട്. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. ഈ സിംഗിള്‍ പ്രീമിയം പോളിസി 10,15 അല്ലെങ്കില്‍ 18 വര്‍ഷത്തെ കാലാവധിയോടെയാണ് എത്തുന്നത്.
അടിസ്ഥാന ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയിലേക്ക് ചേര്‍ക്കുന്നതിനായി റൈഡറുകള്‍ ലഭ്യമാകും. എല്‍ഐസിയുടെ ആക്‌സിഡന്റല്‍ ഡെത്ത് & ഡിസെബിലിറ്റി ബെനിഫിറ്റ് റൈഡര്‍, പുതിയ ടേം അഷുറന്‍സ് റൈഡര്‍ എന്നിവ പോളിസി ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം. പോളിസി കാലയളവില്‍ ഏത് സമയത്തും പോളിസി ഉടമയ്ക്ക് സറണ്ടര്‍ ചെയ്യാം. 80സി പ്രകാരം നികുതി ആനുകൂല്യം ഉണ്ട്. പോളിസി ഇഷ്യു ചെയ്ത് മൂന്ന് മാസത്തിന് ശേഷം വായ്പ സൗകര്യവും ലഭ്യമാകും.