പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും; കർശന പരിശോധന നടത്താൻ കേന്ദ്ര നിർദേശം

പണമിടപാടുകളിലെ വഞ്ചനയും നികുതിവെട്ടിപ്പും തടയാൻ കർശന പരിശോധന നടത്താൻ രാജ്യത്തെ ബാങ്കുകൾ. ഒരു നിശ്ചിത വാർഷിക പരിധി  കവിയുന്ന വ്യക്തിഗത ഇടപാടുകൾ പരിശോധിക്കാൻ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഐറിസ് സ്‌കാന്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

മുൻനിര സ്വകാര്യ-പൊതു മേഖല ബാങ്കുകൾ ഈ ഓപ്ഷൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സൈബർ സുരക്ഷ, ഫേസ്  റെക്കഗ്നിഷന്‍ എന്നിവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമങ്ങൾ ഇല്ലാത്ത സ്വകാര്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾ ഉയർത്തുന്നുണ്ട്

ഇടപാടുകളിൽ പാന്‍ കാര്‍ഡ് പങ്കുവെയ്ക്കാതെ, സര്‍ക്കാരിന്റെ മറ്റു തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് നികുതി സംബന്ധമായ കാര്യങ്ങള്‍ നടത്തുന്ന കേസുകളിൽ മാത്രമായിരിക്കും ഇത്തരം പരിശോധനകൾ ഉണ്ടാകുക. ഇതുസംബന്ധിച്ച് പൊതുമാര്‍ഗരേഖയൊന്നും ബാങ്കുകള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. 

ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതൽ (24,478.61 ഡോളർ) നിക്ഷേപവും പിൻവലിക്കലും നടത്തുന്ന വ്യക്തികളുടെ ഐഡന്റിറ്റി ആയിരിക്കും പരിശോധിക്കുക. അതേസമയം, 2023 ആദ്യത്തോടെ പുതിയ സ്വകാര്യതാ നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം തേടുമെന്ന് സർക്കാർ അറിയിച്ചു. 

ഇടപാടിന്റെ സമയത്ത് തിരിച്ചറിയൽ രേഖയായി ആധാര്‍ ആണ് പങ്കുവെച്ചതെങ്കില്‍ അതും നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ വിരലടയാളം, മുഖം, കണ്ണ് എന്നിവയുടെ സ്കാനിങ്ങുമായി ബന്ധിപ്പിച്ച  ഒരു പ്രത്യേക നമ്പർ ഉണ്ട്. ഫേസ് റെക്കഗ്നിഷൻ വഴിയും ഐറിസ് സ്കാനിംഗിലൂടെയും വെരിഫിക്കേഷൻ നടത്തണമെന്ന് നിർദ്ദേശിച്ച യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കത്തിൽ നടപടി സ്വീകരിക്കാൻ ഡിസംബറിൽ ഇന്ത്യയുടെ ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *