പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി റെയിൽവേയുടെ’ഓട്ടോപേ’

ഐആർസിടിസിയുടെ ഐ-പേ പേയ്‌മെന്റ് ഗേറ്റ്‌വേയിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ, ‘ഓട്ടോപേ’ എന്നാണ് ഇത് അറിയപ്പെടുന്നത്.ഇത് അനുസരിച്ച് റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമേ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുകയുള്ളൂ.

റെയിൽവേ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റിംഗ് ലിസ്റ്റ് ജനറൽ അല്ലെങ്കിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ.

വെയ്‌റ്റിംഗ് ലിസ്‌റ്റ്: ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടച്ചതിന് ശേഷവും ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടാത്ത സമയത്ത് ഓട്ടോപേ കൂടുതൽ പ്രയോജനകരമാണ്. അത്തരമൊരു സാഹചര്യത്തിൽ 3-4 ദിവസത്തിന് ശേഷം പണം തിരികെ വരും.

വെയ്‌റ്റ്‌ലിസ്‌റ്റഡ് തത്കാൽ: ചാർട്ട് തയ്യാറാക്കിയതിന് ശേഷവും തത്കാൽ ഇ-ടിക്കറ്റ്, വെയ്‌റ്റ്‌ലിസ്റ്റിൽ തുടരുകയാണെങ്കിൽ, ക്യാൻസലേഷൻ ചാർജ്, ഐആർസിടിസി കൺവീനിയൻസ് ഫീസ്, മാൻഡേറ്റ് ചാർജ് എന്നിവ പോലുള്ള ബാധകമായ നിരക്കുകൾ മാത്രമേ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കുകയുള്ളൂ.

ഒരാളെടുത്ത ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാവുകയും ടിക്കറ്റ് കൺഫേം ആകാതിരിക്കുകയും ചെയ്താൽ , തുക മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് ചെയ്യും. വെയ്‌റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഒരു വ്യക്തി ഓട്ടോപേ ഫീച്ചർ ഉപയോഗിക്കുകയും കൺഫേം ടിക്കറ്റുകൾ ലഭിക്കാതെ വരികയും ചെയ്താൽ, പണം ഉടനടി റീഫണ്ട് ചെയ്യപ്പെടും

എങ്ങനെ ഉപയോഗിക്കാം

ഐആർസിടിസി വെബ്സൈറ്റിലേക്കോ ആപ്പിലോ പോയി യാത്രാ വിശദാംശങ്ങൾ നൽകി യാത്രക്കാരുടെ വിവരങ്ങളും നൽകുക.അതിനുശേഷം പേയ്‌മെന്റ് തിരഞ്ഞെടുക്കുക.ഐ പേ ഉൾപ്പെടെ നിരവധി പേയ്‌മെന്റ് ഗേറ്റ്‌വേകൾ ഉണ്ടാകും, അതിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്‌തയുടൻ, ഒരു പുതിയ പേജ് തുറക്കും, കൂടാതെ ഓട്ടോപേ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഐആർസിടിസി ക്യാഷ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്‌ഷനുകളും ഉണ്ടാകും. അതിൽ ഓട്ടോപേ തിരഞ്ഞെടുക്കുക, ഈ ഓട്ടോപേ ഓപ്ഷനിൽ 3 ഓപ്ഷനുകൾ ഉണ്ട് – യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്.അവയിലൊന്നിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.

Leave a Reply

Your email address will not be published. Required fields are marked *