നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ഒരു ഓഹരിയെ പത്ത് ഓഹരിയായാണ് വിഭജിക്കുന്നത്. റെക്കോർഡ് തിയതി ജനുവരി 5 ആണ്.
25,510 രൂപ വിലയുള്ള ഓഹരികൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതിനാലാണ് ഓഹരികൾ വിഭജിക്കുന്നത്. നെസ്‌ലെയുടെ ഉത്പന്നങ്ങളെല്ലാം തന്നെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ്. ഓരോ പാദത്തിലും നല്ല വളർച്ചയും കമ്പനി രേഖപ്പെടുത്തുന്നുണ്ട്. 5 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നെസ്‌ലെ 156 ശതമാനമാണ് വളർന്നിരിക്കുന്നത്. ഓഹരി വിഭജന വാർത്ത പുറത്തു വന്നതോടെ നെസ്‌ലെയുടെ ഓഹരി വില വീണ്ടും കുതിച്ചുയരുകയാണ്.