നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി

സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി. സംസ്ഥാന ബജറ്റിൽ ധനമന്ത്രി സർക്കാർ ജീവനക്കാർക്ക് ഇത്തരം പദ്ധതി നടപ്പാക്കിയ മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതി പഠിക്കാൻ സമിതിയെ നിയമിക്കും. ‘മാസം നിശ്ചത പെൻഷൻ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം’ പങ്കാളിത്ത പെൻഷൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ലാഭം നേടിത്തരുമെന്നു ധനകാര്യവിദഗ്ധർ അവകാശപ്പെടുമ്പോഴും സമീപകാലത്തു വിരമിച്ച ജീവനക്കാർക്കു നാമമാത്ര പെൻഷനാണ് ലഭിക്കുന്നത്.

കേരളത്തിലെ സർക്കാർ ജീവനക്കാർക്കു പൊതുവേ സർവീസ് കുറവായതിനാൽ പങ്കാളിത്ത പെൻഷൻ കൊണ്ടു വലിയ നേട്ടമില്ലെന്നാണ് ഇതിനായുള്ള പുനഃപരിശോധനാ സമിതി വിലയിരുത്തിയത്. കാലാവധി കുറയുന്നതനുസരിച്ച് പെഷൻ തുക കുറയും.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിനു നിയമ തടസ്സമില്ലെങ്കിലും പദ്ധതി തുടരാമെന്ന ഉറപ്പിൽ സർക്കാർ കടമെടുക്കുന്നതു കാരണം പിൻവലിക്കൽ ഉടൻ നടക്കില്ല എന്നാണറിയുന്നത്. പങ്കാളിത്തപെൻഷൻ തുടരുമെന്നു രേഖാമൂലം ഉറപ്പു നൽകി കേരളം കഴിഞ്ഞ വർഷം 1755.82 കോടി കടമെടുത്തിട്ടുണ്ട്. പദ്ധതിയിൽനിന്നു പിന്മാറിയ സംസ്ഥാനങ്ങൾക്ക് അധിക കടമെടുപ്പിന് അനുവാദം നൽകില്ലെന്നും എൻപിഎസ് കോർപസ് ഫണ്ടിലേക്കുള്ള നിക്ഷേപം തിരികെനൽകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *