നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികളെക്കുറിച്ച് അറിയിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടു (സെബി) സുപ്രീം കോടതി നിർദേശിച്ചു.
അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സെബിയുടെ അന്വേഷണം ശരിയായ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാകില്ലെന്നും അവർകൊണ്ടു വന്ന നിയമഭേദഗതികൾ തന്നെ ഇതിനു തടസ്സമായിട്ടുണ്ടാകാമെന്നും ഹർജിക്കാർ വാദമുന്നയിച്ചതിനെത്തുടർന്നാണിത്. എന്നാൽ, നിയമഭേദഗതികളില്‍ പ്രശ്നമില്ലെന്നാണ് സെബിയുടെ നിലപാട്. തുടർവാദം കോടതി ഓഗസ്റ്റ് 14നു പരിഗണിക്കാനായി മാറ്റി.