നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് കർണാടക

ജനുവരിയിൽ കർണാടക ചരക്ക് സേവന നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് റെക്കോർഡ് നേടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നികുതി പരിഷ്‌കാരങ്ങൾക്കും ഉദ്യോ​ഗസ്ഥരുടെ ജാഗ്രതയ്ക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. 6,085 കോടിയുടെ റെക്കോർഡ് കളക്ഷനാണ് ജിഎസ്ടിക്ക് കീഴിൽ ഈ മാസം നേടിയത്. ജിഎസ്ടി നികുതി പിരിവിൽ 30 ശതമാനം വളർച്ചയുള്ള സംസ്ഥാനമായി കർണാടക തുടരുകയാണെന്നും ബൊമ്മൈ ട്വീറ്റ് ചെയ്തു.

പരിഷ്കാരങ്ങൾക്കായി സ്വീകരിച്ച നടപടികളും നികുതി പിരിച്ചെടുക്കാനുള്ള ഉദ്യോ​ഗസ്ഥരുടെ ജാ​ഗ്രതയും നികുതി ദായകരുടെ സഹകരണവുമാണ് ഈ മാസത്തെ മുന്നേറ്റത്തിന് കാരണം. വരുമാന വർദ്ധനവ് ഈ വർഷം മികച്ച ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിനെ സഹായിക്കുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *