നിലവിൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഐടിആർ ഫയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്., ഓൺലൈനിലും ഓഫ്‌ലൈനിലും ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ ലഭ്യവുമാണ്. നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേൺ ഫയൽ ചെയ്യാം. ഒരു വർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്.
ഐടിആർ ഫയൽ ചെയ്യുന്നതിന്, നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ്, ഫോം 16, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോം 26 എഎസ്, കൂടാതെ നിക്ഷേപപദ്ധതികളിൽ അംഗമാണെങ്കിൽ, നിക്ഷേപ തെളിവുകൾ, വാടക കരാർ, സെയിൽ ഡീഡ്, ഡിവിഡന്റ് വാറന്റുകൾ തുടങ്ങിയ പ്രധാന രേഖകൾ ആവശ്യമാണ്.