നാലാം പാദത്തിൽ 43 കോടി രൂപ അറ്റാദായവുമായി ഇസാഫ്

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ 40.8 % വർധനയോടെ 285 കോടി രൂപയുടെ പ്രവർത്തന ലാഭം. അറ്റാദായം 43 കോടി രൂപ. 591 കോടി രൂപയാണ് അറ്റ പലിശ വരുമാനം. മുൻ വർഷം നാലാം പാദത്തെക്കാൾ 18.4% വർധന. ആസ്തികളിൽ നിന്നുള്ള വരുമാനം 1.9 ശതമാനവും ഓഹരികളിലെ വരുമാനം 20.3 ശതമാനവുമാണ്. മൂലധന പര്യാപ്തത നിരക്ക് 23.3 %.
ആകെ ബിസിനസ് 27.5 % വാർഷിക വളർച്ചയോടെ 39,527 കോടി രൂപയിലെത്തി. വായ്പകൾ 33% വർധിച്ച് 18,772 കോടി രൂപയായി. കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 70% മൈക്രോ വായ്പകളുടെ സംഭാവനയാണ്.

Leave a Reply

Your email address will not be published. Required fields are marked *